ഇടുക്കി: മൂലമറ്റത്ത് പായയിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മൂലമാറ്റത്തെ തേക്കിൻ കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് സംഘം പരിശോധന തുടരുകയാണ്.
രാവിലെ സമീപത്തെ നാട്ടുകാരാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മേലുകാവ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസുമായി ബന്ധപ്പെട്ടയാളാണിതെന്നാണ് പൊലീസിന്റെ സംശയം. കാണാതായ വ്യക്തി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദഗ്ധ സംഘമെത്തി ശാസ്ത്രീയ പരിശോധന നടത്തിയാലേ മൃതദേഹത്തിന്റെ പഴക്കം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.















