മാർക്കോ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി തകർത്ത് അഭിനയിച്ച ചിത്രമാണ് മാർക്കോ. പ്രതീക്ഷിച്ചതിനേക്കാൻ വമ്പൻ ബോക്സോഫീസ് കളക്ഷനാണ് മാർക്കോ നേടിയത്. മലയാളത്തിന് പുറമേ ഹിന്ദിയിലും തെലുങ്കിലും മികച്ച കളക്ഷൻ നേടിയ മാർക്കോ മലയാളത്തിലെ ആദ്യ മോസ്റ്റ് വയലൻ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ മാർക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘മാർക്കോ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല. ഒരുപാട് വികാരങ്ങളുടെയും വിശ്വാസത്തിന്റെയും കുടുംബത്തോടുള്ള അതിരില്ലാത്ത സ്നേഹത്തിന്റെയും കഥയാണ്. മാർക്കോയുടെ ഓരോ തീരുമാനവും ജീവൻമരണ പോരാട്ടമാണ്. തിയേറ്ററുകളിൽ നിന്ന് ലഭിച്ച വലിയ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും’ ഉണ്ണി മുകുന്ദൻ പറഞ്ഞു.
അമ്പരിപ്പിക്കുന്ന ആക്ഷൻ സീനുകളും വയലൻസും ചേർത്തൊരുക്കിയ മാർക്കോ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ മേക്കിംഗ്, കഥ, എഡിറ്റിംഗ് എന്നിവയെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പറയുന്നത്. സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകന്‍ എന്നിവരുടെ പ്രകടനവും ചിത്രത്തിൽ ശ്രദ്ധേയമായിരുന്നു.