മുംബൈ: മുംബൈയിൽ നടന്ന ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അവസാന ടി-20 മത്സരം കാണാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വാങ്കഡെ സ്റ്റേഡിയത്തിൽ. ഭാര്യാപിതാവും ഇൻഫോസിസ് മേധാവിയുമായ നാരായണ മൂർത്തിക്കൊപ്പമാണ് ഋഷി സുനക് മത്സരം കാണാൻ എത്തിയത്. ഗാലറിയിലിരുന്ന ആരാധകർക്കൊപ്പം ആവേശത്തോടെ മത്സരം ആസ്വദിക്കുന്ന ചിത്രങ്ങൾ ഋഷി സുനക് എക്സിൽ പങ്കുവച്ചു.
Tough day for England at the Wankhede but I know our team will come back stronger.
Congratulations to Team India on the win.
Despite the result, it was an honour to meet @josbuttler and @surya_14kumar before the match and a pleasure to watch the cricket with my father-in-law. pic.twitter.com/m2nzQbFujG
— Rishi Sunak (@RishiSunak) February 2, 2025
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് നടന്നത്. അവസാന പോരാട്ടത്തിന് മുമ്പായി ഇരു ടീമുകളുടെയും കാപ്റ്റന്മാരായ സൂര്യകുമാർ യാദവുമായും ജോസ് ബട്ട്‌ലറുമായും ഋഷി സുനക് കൂടിക്കാഴ്ച നടത്തി. ഇംഗ്ലണ്ടിനെ വീഴ്‌ത്തി വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയെ ഋഷി സുനക് പ്രശംസിച്ചു. ഇംഗ്ലണ്ടിന് ഇത് മോശം ദിവസമായിരുന്നു. കൂടുതൽ ശക്തമായി തങ്ങൾ തിരിച്ചുവരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മുംബൈയിൽ താരങ്ങളോടൊപ്പം ബാറ്റ് ചെയ്യുന്നതിന്റെ ചിത്രവും സുനക് പങ്കുവച്ചിട്ടുണ്ട്.
അഭിഷേക് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്. 54 പന്ത് നേരിട്ട ഇന്ത്യൻ ഓപ്പണർ 135 റൺസാണ് നേടിയെടുത്തത്. ഏഴ് ഫോറും 13 സിക്സറും ഉൾപ്പെടെ 250 എന്ന സ്ട്രൈക് റേറ്റിൽ അഭിഷേക് ശർമ സ്കോർ ചെയ്തു. അന്തരാഷ്‌ട്ര ടി- 20 ൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കോർഡും താരം നേടി.















