ന്യൂഡൽഹി: ബംഗ്ലാദേശ്, മ്യാൻമർ പൗരൻമാരുടെ അനധികൃത കുടിയേറ്റത്തെ കുറിച്ച് ജെഎൻയു സർവകലാശാല നടത്തിയ പഠനത്തിൽ ഗുരുതര കണ്ടെത്തൽ. നുഴഞ്ഞുകയറ്റം ഡൽഹിയുടെ സാമൂഹിക-രാഷ്‌ട്രീയ-സാമ്പത്തിക ഘടനയെ മാറ്റിമറിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം കാരണം തലസ്ഥാനത്ത് മുസ്ലീം ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അനധികൃത കുടിയേറ്റം ഡൽഹിയുടെ മതപരമായ ഘടനയെ മാറ്റിമറിച്ചു. പ്രദേശിക ഐക്യത്തിന് ബാധിക്കുന്ന തരത്തിലാണ് ഇവരുടെ കൂട്ടം കൂടിയുള്ള താമസം. ഇതിലൂടെ ക്രിമിനൽ സംഘങ്ങൾ രൂപപ്പെടാനും സംഘടിത കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കാനും കാരണമായി.
ഇവർ ഡൽഹിയുടെ സമ്പദ്‍വ്യവസ്ഥയേയും സാമൂഹ്യ സ്ഥിതിയയും തകിടം മറിച്ചിട്ടുണ്ട്. ഇവർക്ക് വ്യാജ രേഖകൾ ഉണ്ടാക്കാൻ ഒത്താശ ചെയ്യുന്നത് ചില രാഷ്‌ട്രീയ പാർട്ടികളും അവരുടെ കൂട്ടാളികളുമാണ്. ഇവരുടെ സഹായത്തോടെ വോട്ടർ പട്ടികയിൽ അടക്കം ബംഗ്ലാദേശ്, മ്യാൻമർ പൗരൻമാർ കടന്നു കയറിയിട്ടുണ്ട്.
സീലംപൂർ, ജാമിയ നഗർ, സാക്കിർ നഗർ, സുൽത്താൻപുരി, ജഫ്രാബാദ്ക, മുസ്തഫ്ബാദ്ക, മുസ്തബാദ്ക, എന്നിവിടങ്ങളിലാണ് ഇവർ പ്രധാനമായും താമസിക്കുന്നതെന്നും 144 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്‌ട്രയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന് സമാനമാണ് ജെഎൻയുവിലെ കണ്ടെത്തലുകൾ.
ആം ആദ്മി പാർട്ടി റോഹിങ്ക്യകളെ ഡൽഹിയിലെ വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് നൽകിയത് ആം ആദ്മി പാർട്ടി നേതാക്കൾക്കളാണെന്ന റോഹിങ്ക്യകളുടെ വെളിപ്പെടുത്തലും അദ്ദേഹം പുറത്ത് വിട്ടിരുന്നു. ഇത് ശരിവെക്കുന്നതാണ് ജെഎൻയുവിന്റെ പഠന റിപ്പോർട്ട്.















