കുൽഗാം: വിരമിച്ച സൈനികനെ വെടിവച്ച് കൊലപ്പെടുത്തി ഭീകരർ. ജമ്മുകശ്മീരിലെ കുൽഗാമിലാണ് ലക്ഷ്യം വച്ചുള്ള കൊലപാതകമുണ്ടായത്. ആക്രമണത്തിൽ സൈനികന്റെ ഭാര്യക്കും മകൾക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കുൽഗാം സ്വദേശിയായ മൻസൂർ അഹമ്മദ് വാഗേയുടെ ബേഗിബാഗിൽ സ്ഥിതിചെയ്യുന്ന വീടിന് നേർക്കായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വാഗേയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആക്രമണത്തിന് പിന്നാലെ സംഭവസ്ഥലം വളഞ്ഞ സൈന്യം ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു.















