ഗുണനിലവാരമുള്ള ഭക്ഷണം ഏതൊരു പൗരന്റേയും അവകാശമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ സംവിധാനങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഇതൊന്നും വേണ്ടവിധം പ്രവർത്തിക്കാറില്ല. ഗുരുതരമായ ഭക്ഷ്യവിഷബാധയോ മരണമോ റിപ്പോർട്ട് ചെയ്താൽ ഒരാഴ്ച റെയ്ഡെന്ന പ്രഹസനം ഉണ്ടാകും. മിക്ക സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി.
അടുത്തിടെ തെലങ്കാനയിലെ നാരായണഗുഡയിൽ റസ്റ്റോറന്റുകളിൽ ഭക്ഷ്യ സുരക്ഷാ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചി കവറുകളിൽ ആക്കി കൂട്ടിയിട്ടിരിക്കുന്നു. പാറ്റകളും പ്രാണികളും ഓടിക്കളിക്കുകയാണ്. ചിഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ വഴുതനയും കോളിഫ്‌ളവറും സ്റ്റോർ റൂമിൽ കൂട്ടിയിട്ടിരിക്കുകയാണ്. മസാലപ്പൊടികൾ മുതൽ സിന്തറ്റിക്ക് കളർ വരെ 2023ൽ കാലാവധി കഴിഞ്ഞതാണ്. കമ്പനികളിൽ നിന്നും കുറഞ്ഞ വിലയ്‌ക്ക് വാങ്ങി സൂക്ഷിച്ചവയെന്നാണ് സൂചന.
𝗛𝗼𝘁𝗲𝗹 𝗔𝘀𝗵𝗼𝗸𝗮, 𝗟𝗮𝗸𝗱𝗶𝗸𝗮𝗽𝘂𝗹
03.02.2025* Kitchen walls and floor were found to be untidy. Foul smell observed.
* Cockroach infestation was observed in the kitchen.
* Vessels in kitchen and refrigerator were found to be rusty.
* Synthetic food colours was… pic.twitter.com/SNCZ3G0WKE
— Commissioner of Food Safety, Telangana (@cfs_telangana) February 3, 2025
വേവിച്ച മുട്ടകൾ “അഴുക്കുചാലുകൾക്ക് സമീപം മൂടിവയ്‌ക്കാതെ” സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി അറ്റക്കുറ്റപ്പണി നടത്താതെ അടുക്കളയുടെ ചുമരുകും തറയും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. റഫ്രിജറേറ്ററിലും അടുക്കളയിലും സൂക്ഷിച്ചിരുന്ന പാത്രങ്ങൾ തുരുമ്പിച്ചതായും പരിശോധനയിൽ കണ്ടെത്തി. 140 ജീവനക്കാർ റെസ്റ്റോറന്റിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
𝗛𝗼𝘁𝗲𝗹 𝗔𝘀𝗵𝗼𝗸𝗮, 𝗟𝗮𝗸𝗱𝗶𝗸𝗮𝗽𝘂𝗹
03.02.2025* Kitchen walls and floor were found to be untidy. Foul smell observed.
* Cockroach infestation was observed in the kitchen.
* Vessels in kitchen and refrigerator were found to be rusty.
* Synthetic food colours was… pic.twitter.com/SNCZ3G0WKE
— Commissioner of Food Safety, Telangana (@cfs_telangana) February 3, 2025
സംഭവം ഹൈദരബാദിലാണെങ്കിലും കേരളത്തിലെ മിക്ക ഹോട്ടലുകളിൽ നടക്കുന്നതും ഇതാണ്. എന്നാൽ കൃത്യമായ പരിശോധയില്ലാത്തതിനാൽ കണ്ടെത്തുന്നില്ലെന്ന് മാത്രം.