സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ഒറെബ്രോയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പത്ത് പേർ വെടിയേറ്റ് മരിച്ചു. ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമികയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ അക്രമസംഭവം റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയയാൾ സിറിയൻ വംശജനാണെന്നാണ് റിപ്പോർട്ട്.
ജനുവരിയിൽ മാത്രം സ്വീഡനിൽ 31 സ്ഫോടനങ്ങളും ഒരു കൊലപാതകവും നടന്നു. കഴിഞ്ഞ വർഷം ഓരോ 24 മണിക്കൂറിനിടയിലും വെടിവെയ്പ്പുകളും മൂന്ന് ദിവസങ്ങൾ ഇടവിട്ട് ബോംബ് സ്ഫോടനങ്ങളും സ്വീഡനിലുണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, ബാൾക്കൻ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണ് അക്രമസംഭവങ്ങൾക്ക് പിന്നിൽ. ഇത് സ്വീഡൻ വളരെക്കാലമായി നേരിടുന്ന പ്രശ്നമാണെന്നും അക്രമപരമ്പരകൾക്ക് മേൽ ഭരണകൂടത്തിന് നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്നും സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ് സ്വീഡനിലെ ഗുണ്ടാസംഘങ്ങളിൽ അധികവും. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായിരുന്ന സ്വീഡനെ രണ്ട് തലമുറകൾക്കുള്ളിൽ യൂറോപ്പിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാക്കി മാറ്റിയത് വൻതോതിലുള്ള ഇസ്ലാമിക കുടിയേറ്റമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വീഡനിലെ വസതിയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമിക ഇസ്ലാമിസ്റ്റുകളുടെ പ്രധാന ശത്രുവായിരുന്നു.ഇറാഖിൽ നിന്ന് സ്വീഡനിൽ അഭയം തേടിയ ആക്ടിവിസ്റ്റായിരുന്നു മോമിക. എക്സ്-മുസ്ലീമായ അദ്ദേഹം ഇസ്ലാമിന്റെ കടുത്ത വിമർശകനായിരുന്നു. അതിന്റെ പേരിൽ നിരവധി വധഭീഷണികളും നേരിട്ടിരുന്നു.















