മഹാകുംഭമേളയിൽ പങ്കെടുത്ത് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പ്രയാഗ് രാജിൽ തനിക്കുണ്ടായതെന്ന് ശ്രീനിധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മഹാകുംഭമേളയിൽ പങ്കെടുക്കണമെന്ന് ഞാനും ഒട്ടും വിചാരിച്ചിരുന്നില്ല. എന്നാൽ പെട്ടെന്നാണ് ഇങ്ങനെയൊരു തോന്നലുണ്ടായത്. പ്രയാഗ് രാജ് എന്നെ വിളിക്കുന്നത് പോലെ തോന്നി. ഒരു വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന തിരക്കിലായിരുന്നു ഞാൻ. പക്ഷേ, വരണമെന്ന് തോന്നിയപ്പോൾ തന്നെ ഞാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തു. ബാഗ് പാക്ക് ചെയ്തു. ഇപ്പോൾ ഞാൻ ഇവിടെ എത്തിയിരിക്കുന്നു.
View this post on Instagram
എപ്പോഴത്തെയും പോലെ ചോദ്യങ്ങളൊന്നുമില്ലാതെ അച്ഛനും എന്നോടൊപ്പം എത്തി. ജീവിതകാലത്തേക്ക് മുഴുവനായുള്ള ഓർമയാണിത്. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തപ്പോൾ എന്റെ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരുക്കലും പ്രതീക്ഷിക്കാത്തത് വന്നുചേരും. അതാണ് ജീവിതം. തന്റെ മനസ് നിറഞ്ഞുവെന്നും ശ്രീനിധി കുറിച്ചു.















