മധുരൈ: ഗ്രിൽഡ് ചിക്കൻ കഴിഞ്ഞ ഒമ്പത് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുരൈയിലാണ് സംഭവം നടന്നത്. ശോലവന്ദൻ ഏരിയയിലുള്ള ചിന്നകഡൈ സ്ട്രീറ്റിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഫെബ്രുവരി നാലിനായിരുന്നു സംഭവം. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട നാല് പേരെ ശോലവന്ദൻ സർക്കാർ ആശുപത്രിയിലും അഞ്ച് പേരെ സർക്കാർ രാജാജി ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ചികിത്സ ലഭിച്ചതോടെ അസുഖം ഭേദമായ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് റെസ്റ്റോറന്റിൽ ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തി. ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.















