ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്‌ക്ക് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫോമിനെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും ചോദിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ടെസ്റ്റിൽ അധികം റൺസൊന്നും ഇല്ലാതെ, ഹിറ്റ്മാനെന്ന് വിളിപ്പേരുള്ള ഫോർമാറ്റിൽ ബാറ്റ് ചെയ്യാൻ പോകുമ്പോൾ ആത്മവിശ്വാസം ഉണ്ടോ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.
എന്ത് തരം ചോദ്യമെന്നായിരുന്നു രോഹിത് തിരിച്ചടിച്ചത്. ഇത് തികച്ചും വ്യത്യസ്ത ഫോർമാറ്റും വ്യത്യസ്ത സമയവുമാണ്. ക്രിക്കറ്ററാകുമ്പോൾ കരിയറിൽ ഉയർച്ച താഴ്ചകൾ സാധാരണമാണ്. ഞാൻ അതിലൂടെ ഒരുപാട് കടന്നുപോയിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഓരോ ദിവസും ഓരോ പരമ്പരയും പുതിയതാണ്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ മുൻപ് എന്ത് നടന്നു എന്ന് ചിന്തിക്കാറില്ല. അത്തരം ഒരു സാഹചര്യവും എന്നെ സംബന്ധിച്ച് നിലവിലില്ല. മുന്നിലുള്ള പരമ്പരയിലാണ് ശ്രദ്ധ. ടൂർണമെന്റ് നല്ല രീതിയിൽ തുടങ്ങുക എന്നതാണ് ലക്ഷ്യം-രോഹിത് പറഞ്ഞു.















