ശ്രീനഗർ: ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ അതിശക്തിമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ശ്രീനഗറിൽ -2.0 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. കൂടിയ താപനില 14.0 ഡിഗ്രിയാണ്. സോൻമാർഗിലാണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്.
ശൈത്യകാലം തുടരുന്ന സാഹചര്യത്തിൽ മഞ്ഞണിഞ്ഞ് അതിമനോഹരിയായി നിൽക്കുന്ന കശ്മീർ താഴ്വരകൾ ആസ്വദിക്കാനായി നിരവധി വിനോദസഞ്ചാരികളാണ് ഷിംലയിലേക്ക് എത്തുന്നത്. കനത്ത തണുപ്പ് ഉണ്ടായിട്ടും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവാണുള്ളത്.
കശ്മീരിലെ ദോഡ ജില്ലയിലും കുന്നുകളിലെ ഉയർന്ന പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയാണ്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ശ്രീനഗറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ അപകട സാധ്യത കണക്കിലെടുത്ത് വിവിധയിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിലും അതിശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. കുളു, മണാലി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ്.















