അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ഏകദിന ഫോർമാറ്റിൽ നിന്ന് പെട്ടെന്ന് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഞെട്ടിക്കൽ. ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെയാണ് പ്രഖ്യാപനമെന്നതും ഓസ്ട്രേലിയക്കാരെ ഞെട്ടിച്ചു.
2023 ലോകകപ്പിന് ശേഷം ഒരു ഏകദിനം മാത്രമേ കളിച്ചുള്ളുവെങ്കിലും താരത്തെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. 74 ഏകദിനമാണ് 2017 ൽ അരങ്ങേറിയ സ്റ്റോയിനിസ് കളിച്ചത്. 1495 റൺസ് നേടി.146 ആണ് ഉയർന്ന സ്കോർ. 48 വിക്കറ്റുകളും സ്വന്തമാക്കി. പെർത്തിൽ പാകിസ്താനെതിരെയായിരുന്നു 35-കാരന്റെ അവസാന മത്സരം. ഏകദിനം മതിയാക്കിയെങ്കിലും ടി20യിൽ താരം തുടർന്നും കളിക്കും.
ഓസ്ട്രേലിയക്കായി ഏകദിനം കളിച്ചത് അവിശ്വസിനീയ യാത്രയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഈ ലെവലിൽ പ്രതിനധീകരിക്കാനായതിൽ ഏറെ നന്ദിയുണ്ടെന്നും ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണെന്നും സ്റ്റോയിനിസ് പറഞ്ഞു. ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ ഞാൻ വിശ്വസിക്കുന്നത് ഏകദിനത്തിൽ നിന്ന് മാറി കരിയറിന്റെ അടുത്ത അദ്ധ്യായം ഫോക്കസ് ചെയ്യാൻ ഇതാണ് മികച്ച സമയമെന്ന്. —–സ്റ്റോയിനിസ് പറഞ്ഞു.