എകദിനത്തിൽ അരങ്ങേറ്റം കുറിച്ച മുൻ സഹതാരമായ ഹർഷിത് റാണയെ തല്ലിയൊതുക്കി ഫിൽ സൾട്ട്. അരങ്ങേറ്റ മത്സരത്തിലെ തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ കാെൽക്കത്ത താരം മെയ്ഡനാക്കി. എന്നാൽ ഇന്നിംഗ്സിലെ ആറാം ഓവറും സ്പെല്ലിലെ മൂന്നാം ഓവറും എറിയാനെത്തിയ ഹർഷിതിനെ മുൻ സഹതാരമായ സാൾട്ട് ഉപ്പും വെള്ളം കുടിപ്പിച്ചാണ് വിട്ടത്. മൂന്ന് സിക്സ് ഉൾപ്പടെ 26 റൺസാണ് സാൾട്ട് അടിച്ചെടുത്തത്.
രണ്ടുഫോറും അതിർത്തി വര കടന്നു. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും ഹർഷിത് സ്വന്തമാക്കി. എന്നാൽ രണ്ടു വിക്കറ്റ് നേടാനും താരത്തിന് സാധിച്ചു. 32 റൺസെടുത്ത ബെൻ ഡക്കറ്റിനെ ജയ്സ്വാളിന്റെ കൈയിലെത്തിച്ചാണ് കരിയറിലെ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കിയത്. ഹാരി ബ്രൂക്കിനെ ഡക്കാക്കിയും റാണ പൊട്ടൻഷ്യൽ വ്യക്തമാക്കിയിരുന്നു. ആറോവറിൽ 51 റൺസാണ് താരം വഴങ്ങിയത്.
Phil Salt 26 Runs vs Harshit Rana #INDvsENG pic.twitter.com/12CCEzTKL0
— RCB Zone (@TheRcbZone) February 6, 2025















