മിനിസ്ക്രീനിൽ ആരാധകരുടെ ഇഷ്ടതാരമാണ് അനുമോൾ. സീരിയലുകളിലും റിയാലിറ്റി ഷോകളിലും ഒരുപോലെ തിളങ്ങുന്ന താരത്തെ തേടി ഇത്തവണത്തെ ടെലിവിഷൻ സംസ്ഥാന പുരസ്കാരവും എത്തിയിരുന്നു. അതേസമയം തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഗോസിപ്പ് കഥകളിൽ അരിശം പ്രകടമാക്കിയിരിക്കുകയാണ് താരം. തന്നെയും നടനായ തങ്കച്ചൻ വിതുരയും ചേർത്തുള്ള കഥകളിലാണ് താരം പൊട്ടിത്തെറിച്ചത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനുവിന്റെ പരാമർശം.
‘ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് നിങ്ങൾക്ക് നാണമില്ലേ? എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാൽ എനിക്ക് ഒന്നും തോന്നാറില്ല. എന്നാൽ തങ്കച്ചൻ ചേട്ടൻ അങ്ങനെയല്ല. ചേട്ടന് ഇതൊക്കെ കേൾക്കുമ്പോൾ നല്ല വിഷമമുണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചിരിക്കുകയാണ്”,-അനുമോൾ പറഞ്ഞു.
തങ്കച്ചൻ ചേട്ടന് താൻ ഒരു അനുജത്തിയാണെന്നും എനിക്ക് അദ്ദേഹം മൂത്ത ചേട്ടനാണെന്നുമാണ് അനു നേരത്തെയും പറഞ്ഞിട്ടുള്ളത്. പ്രോഗ്രാമിന് വേണ്ടിയിട്ടാണ് ഞങ്ങൾ പെയർ ആവുന്നതെന്നും താരം നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.















