കൊച്ചി: ഹോട്ടലിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുപേർക്കാണ് പരിക്കേറ്റതിലാണ് ഒരാൾ മരിച്ചത്. ഇതിൽ നാലുപേരുട നില ഗുരുതരമെന്ന് വിവരം. ബംഗാൾ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സുമിത്താണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചതെന്നാണ് സൂചന. ഇയാൾ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലാണ്. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഇഡ്ഡലി കഫേയെന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. വലിയൊരു സ്ഫോടന ശബ്ദം കേട്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപ കടകളിലെ ആൾക്കാരെ അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റതെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണ്. ദീപക് എന്നയാളുടെയാണ് ഹോട്ടൽ.