ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളിക്ക് സുപരിചതയായ നടിയാണ് കനി കുസൃതി. ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാനും താരത്തിന് സാധിച്ചു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അന്യർ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. സ്വന്തം നിലപാടുകൾ മടികൂടാതെ തുറന്നു പറയാൻ കാണിക്കുന്ന തന്റേടമാണ് കനിയെ വേറിട്ടു നിർത്തുന്നത്. അതിന് തന്റെ മാതാപിതാക്കൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പറയുകയാണ് കനി.
അവരെന്നോട് ഒരു കൂട്ടുകാരിയോടെന്നപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. ചെറുപ്പം മുതലെ അങ്ങനെയാണ്. അമ്മയായിരുന്നു ജോലിക്ക് പോയിരുന്നത്. അച്ഛനാണ് എന്നെ നോക്കിയിരുന്നത്. വീട്ടിൽ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. 20-ാം വയസിൽ ഗർഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. പിരിയഡ്സാകാൻ വൈകുമ്പോഴാണ് ഈ തോന്നലുണ്ടാകാറ്. അത് അമ്മയോട് പറഞ്ഞിരുന്നു. അമ്മ തൈറോയ്ഡിന്റെെയും ഗർഭാശയത്തിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലുള്ള സമയമായിരുന്നു.
ആ സമയത്താണ് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞത്. എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടോയെന്ന് അമ്മ ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു. അതുകേട്ട അമ്മ കുഴപ്പമില്ലെന്നും അബോഷൻ ചെയ്യാമെന്നുമാണ് പറഞ്ഞത്. നിസാരമായിരുന്നു ആ മറുപടി. —-യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കനി പറഞ്ഞു.















