കാസർകോഡ്: വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയായിരുന്നു സംഭവം. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെങ്ങളിൽ അഞ്ചു സെക്കൻഡ് സമയത്തോളം പ്രകമ്പനവും അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു.
പ്രകമ്പനമുണ്ടായതിനെത്തുടർന്ന് കട്ടിലുൾപ്പെടെ കുലുങ്ങിയെന്ന് പ്രാദേശിവാസികൾ പറയുന്നു. പരപ്പ, പാലംകല്ല് ഭാഗത്തും ഇത് അനുഭവപ്പെട്ടു. പരിഭ്രാന്തരായ ചിലർ വീടുകളിൽ നിന്നും പുറത്തേക്ക് ഓടി. ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ താഴെവീഴുന്ന സ്ഥിതിയുണ്ടായതായും ദൃക്‌സാക്ഷികൾ പറയുന്നു. തടിയൻ വളപ്പ് ഭാഗത്തും ചുള്ളിക്കര കാഞ്ഞിരത്തടിയിലും സമാന സംഭവങ്ങളുണ്ടായി.















