ന്യൂഡൽഹി: ഡൽഹി കാവി പുതച്ചിന് പിന്നാലെ എയറിലായി അരവിന്ദ് കേജരവാളിന്റെ പഴയ പ്രസംഗം. ബിജെപിക്ക് ഈ ജന്മത്തിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ആക്രോശിക്കുന് കേജരിവാളിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 2023-ൽ ഡൽഹിയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അരവിന്ദ് കെജ്‌രിവാളിന്റെ അമിത ആത്മവിശ്വസവും ധാർഷ്ട്യവും നിറയുന്ന പ്രസംഗം.
‘ ആം ആദ്മി സർക്കാരിനെ താഴെയിറക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം, നരേന്ദ്രമോദി ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നു. ഈ ജന്മത്തിൽ നരേന്ദ്രമോദിക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല, ഡൽഹിയിൽ ഞങ്ങളെ തോൽപ്പിക്കാൻ മോദിക്ക് ഒരു ജന്മം കൂടി എടുക്കേണ്ടിവരും” കേജരിവാൾ പറഞ്ഞു.
Modi ji: Haan to kya bola tha.. 😂 pic.twitter.com/82oRBWeXxX
— maithun (@Being_Humor) February 8, 2025
ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന കണക്ക് പ്രകാരം ബിജെപി 48 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ആം ആദ്മി പാർട്ടിയുടെ ലീഡ് 22 ഇടത്തായി കുറഞ്ഞു. ഡൽഹിയിലെ മദ്ധ്യ വർഗത്തെ പോളിംഗ് ബൂത്തിലേക്ക് തിരികെ എത്തിക്കാനായതാണ് ബിജെപിക്ക് നേട്ടമായത്.















