പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. ഉപ്പുംപാടം സ്വദേശി ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. വീടനകത്ത് വച്ച് വഴക്കിട്ട ദമ്പതികൾ പരസ്പരം കുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം.
ശബ്ദം കേട്ട് മുകളിലെ നിലയിൽ നിന്ന് താഴേക്ക് ഓടിയെത്തിയ മകളാണ് ദമ്പതികളെ ചോരയിൽ കുളിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ചന്ദ്രികയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരസ്പരം ആക്രമിച്ചതിനാൽ ഭർത്താവ് രാജനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.















