ബസ്തർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ശക്തമാക്കി സുരക്ഷാസേന. ബിജാപൂരിലെ വനമേഖലയിൽ തെരച്ചിലിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ 12 നക്സലുകളെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണെന്ന് ബസ്തർ പൊലീസ് അറിയിച്ചു. കൂടുതൽ നക്സലുകൾക്കായി പരിശോധന പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായും പൊലീസ് അറിയിച്ചു.