കണ്ടിരിക്കുന്നവരുടെ ശ്വാസം നിലച്ചുപോകുന്ന ഒരു സ്കൈ ഡൈവിംഗ് വീഡിയോ ആണിപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഫ്രീ ഫാൾ ചെയ്യുന്ന സമയത്ത് ആകാശത്തുവച്ച് ബോധം നഷ്ടമാകുന്ന സ്‌കൈ ഡൈവറെ ഒപ്പമുള്ളവർ ചേർന്ന് രക്ഷപ്പെടുത്തുന്ന സാഹസിക വീഡിയോ ആണിത്. സംഭവം 2015 ൽ നടന്നതാണെങ്കിലും വീഡിയോ വീണ്ടും സമൂഹമദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആകാശപറക്കലിനിടെ ബോധം നഷ്‌ടമായ ക്രിസ്റ്റഫർ ജോൺസ് അബോധാവസ്ഥയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങി വീഴുകയായിരുന്നു. വായുവിൽ ഉയർന്നും താഴ്ന്നും മറിഞ്ഞും നീങ്ങിയ ക്രിസ്റ്റഫറെ സമയോചിതമായി ഇടപെട്ട സഹ സ്കൈഡൈവറും ഇൻസ്ട്രക്ടറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവർ വായുവിലൂടെ തങ്ങളുടെ അടുത്തേക്കെത്തിയ ക്രിസ്റ്റഫറിന്റെ ലാൻഡിംഗ് ക്രമീകരിച്ച് റിപ്പ് കോഡ് വലിച്ച് പാരച്യൂട്ട് ഉയർത്തി. ഇതോടെ സ്‌കൈ ഡൈവർ സുരക്ഷിതമായി നിലത്ത് ലാൻഡ് ചെയ്തു.
2015 ൽ ഓസ്‌ട്രേലിയയിലെ പെർത്തിലാണ് സംഭവം. ഹെൽമെറ്റ് ക്യാമറ ധരിച്ച ഇൻസ്ട്രക്ടർ ഷെൽഡൺ മക്ഫാർലെയ്ൻ ഏകദേശം 4,000 അടി ഉയരത്തിൽ വച്ചാണ് ഈ സാഹസിക രക്ഷാദൗത്യം നടത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ട പലരും ഇൻസ്ട്രക്ടറുടെ മനഃസാന്നിധ്യത്തെ പ്രശംസിച്ചു. സാഹസിക കായിക വിനോദങ്ങൾക്കിടയിൽ ഇത്തരം അപകടങ്ങളും പതിയിരിപ്പുണ്ടെന്ന് ചിലർ ഓർമ്മിപ്പിച്ചു.
Man has seizure while skydiving and gets saved by fellow skydiver during a free fall pic.twitter.com/1hZxj3nR8g
— Crazy Clips (@crazyclipsonly) February 7, 2025















