ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടത്തുന്ന ത്രിരാഷ്‌ട്ര ടൂർണമെന്റിനിടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വീണ്ടും വിവാദത്തിൽ. ഗദ്ദാഫി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിലാണ് സംഭവം. ക്യാച്ചെടുക്കാൻ പോയ ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയുടെ നെറ്റിയിൽ പന്ത് പതിച്ചതിന് പിന്നാലെയാണ് വിമർശനവും ഉയർന്നത്. മോശം ഫ്ലൈഡ് ലൈറ്റിനെ തുടർന്ന് താരത്തിന് പന്ത് കാണാനായില്ലെന്ന് വിമർശനമുയർന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നു. മോശം സജ്ജീകരണമാണ് സ്റ്റേഡിയത്തിൽ നടത്തിയിരിക്കുന്നതെന്ന് വ്യാപക വിമർശനം ഉയർന്നു.
38-ാം ഓവറിലായിരുന്നു സംഭവം. ഖുഷ്ദിൽ ഷായുടെ പുൾ ഷോട്ട് ഉയർന്നു പൊങ്ങി. സ്ക്വയർ ലെഗിൽ നിന്ന രചിൻ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് കാണാനാകാതെ ഇരുട്ടിൽ തപ്പിയത്. ഇതോടെ പന്ത് പതിച്ചതാകട്ടെ താരത്തിന്റെ നെറ്റിയിലും. തുടർന്ന് ചോരവാർന്ന് ഗ്രൗണ്ടിൽ കിടന്ന താരത്തെ ടീം അംഗങ്ങളും മെഡിക്കൽ സംഘമാണ് ഡൗഗൗട്ടിൽ കൊണ്ടുപോയത്.
താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഗദ്ദാഫി സ്റ്റേഡിയത്തിലും ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നുണ്ട്. ഭയാനക സംഭവം സ്റ്റേഡിയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യമുനയിലാക്കി. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് 78 റൺസിന് ജയിച്ചു.
How did @ICC allowed Pakistan’s ground to host international matches??
ICC should ensure players safety and if Pakistan can’t provide shift CHAMPIONS TROPHY to Dubai.
Prayers for Rachin Ravindra 🙏🏻#PAKvNZ pic.twitter.com/77bvA7uqjv
— KohliForever (@KohliForever0) February 8, 2025