സിനിമാ സെറ്റിൽ ഭക്ഷണത്തിന്റെ പേരിൽ പോലും വിവേചനമുണ്ടെന്ന് തുറന്നുപറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ്. താൻ നിർമിക്കുന്ന ഒരു സിനിമയിലെ സെറ്റിൽ ഭക്ഷണത്തിന്റെ പേരിൽ വിവേചനം നേരിട്ടുണ്ടെന്ന് സാന്ദ്ര തോമസ് പറഞ്ഞു. കെഎസ്‍എഫ് വേദിയിലാണ് സാന്ദ്ര ഇക്കാര്യം പറഞ്ഞത്.
‘എന്റെ സിനിമകളുടെ സെറ്റിലെ കാര്യങ്ങൾ ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. ഞാൻ പൈസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. എന്നാൽ എന്റെ കഴിഞ്ഞൊരു സിനിമയിൽ ഒരു സംഭവമുണ്ടായി. ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് സിനിമയുടെ കാമറമാൻ എന്നോട് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഞാനും പറഞ്ഞു. സംവിധായകനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിനും കിട്ടി’.
‘അതായത് ആണുങ്ങളായിട്ടുള്ള എല്ലാവർക്കും ഈ സ്പെഷ്യൽ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിർമാതാവായ എനിക്ക് പോലും കിട്ടിയിട്ടില്ല. അവസാനം ഞാൻ മെസ് നടത്തുന്ന ചേട്ടനെ വിളിച്ചു. ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും എന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടിവന്നുവെന്നും’ സാന്ദ്ര തോമസ് പറഞ്ഞു.