സുബ്രഹ്മണ്യ പ്രീതിക്ക് തൈപ്പൂയം; ഈ വർഷത്തെ തൈപ്പൂയം ഫെബ്രുവരി 11 ന്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

സുബ്രഹ്മണ്യ പ്രീതിക്ക് തൈപ്പൂയം; ഈ വർഷത്തെ തൈപ്പൂയം ഫെബ്രുവരി 11 ന്

Janam Web Desk by Janam Web Desk
Feb 10, 2025, 10:16 am IST
FacebookTwitterWhatsAppTelegram

സൂര്യന്റെ ഉത്തരായനം തുടങ്ങിയശേഷം തമിഴ് കലണ്ടർ അനുസരിച്ചു വരുന്ന തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണ്. മലയാളത്തിലെ മകരമാസമാണിത്. തൈ മാസത്തിൽ മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം.

ദേവസേനാപതിയായ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ. (ഭഗവാൻ സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് സ്കന്ദ ഷഷ്ഠി.)തൈ മാസത്തിലെ പൂയം നക്ഷത്രമാണ് ‌തൈപ്പൂയമായി ആഘോഷിക്കുന്നത്‌.

താരകാസുരന്റെ ശല്യം സഹിക്കാനാകാതെ വന്നപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. ഭഗവാൻ താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെ അയച്ചു. പന്ത്രണ്ട്‌ ആയുധങ്ങളുമായി താരക സൈന്യത്തെ നേരിട്ട സുബ്രഹ്മണ്യൻ അസുരനെ വധിച്ച്‌ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ പുണ്യ ദിനത്തിന്റെ സ്മരണയ്‌ക്കാണ്‌ തൈപ്പൂയാഘോഷം.

സുബ്രഹ്മണ്യന്റെ വിവാഹദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും വേറെ ഒരു പക്ഷവുമുണ്ട് .

2025 ഫെബ്രുവരി 11 നാണ് ഈ വർഷത്തെ തൈപ്പൂയം.ഫെബ്രുവരി 10 06:00 PM – ഫെബ്രുവരി 11 06:34 പിഎം വരെയാണ് തൈപ്പൂയം നക്ഷത്രമുള്ളത്.

താരക നിഗ്രഹം കഴിഞ്ഞു വരുന്ന സുബ്രഹ്മണ്യനെ പടയാളികൾ തങ്ങളുടെ വില്ലിൽ പൂക്കൾ കെട്ടി അലങ്കരിച്ച് നൃത്തമാടി സ്വീകരിച്ചു. കൂടെ ഭക്ത ജനങ്ങളും ആനന്ദ നൃത്തമാടി. വേലായുധസ്വാമിയുടെ ദേഹത്ത് ഏറ്റിരുന്ന മുറിവുകൾ ശമിക്കുന്നതിന് ശരീരം ഔഷധ ജലത്താൽ അഭിഷേകം ചെയ്തു. ആ അഭിഷേകത്തിന്റെ സ്മരണയ്‌ക്കായി ഈ ദിവസം ഭക്തർ കാവടിയെടുത്ത് നൃത്തമാടി അതിലെ ഔഷധ വസ്തുക്കളാൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു.

പഴനി, തിരുപ്പറങ്കുണ്ട്രം, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോലൈ, സ്വാമിമല, കുമാരകോവിൽ, തമ്പാനൂർ, ഉള്ളൂർ, ഹരിപ്പാട്, ചെറിയനാട്, കിടങ്ങൂർ, പെരുന്ന,ഉദയനാപുരം, ഇളങ്കുന്നപ്പുഴ, പയ്യന്നൂർ തുടങ്ങി തമിഴ്‌നാട്ടിലേയും കേരളത്തിലേയും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം അതീവ പ്രധാന്യത്തോടെ ആഘോഷിക്കുന്നു. സുബ്രഹ്മണ്യൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നുണ്ട്. ഏറെ ഭാരതീയർ താമസിക്കുന്ന മലേഷ്യയിലും ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു. ഇവിടങ്ങളിലെല്ലാം കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും തൈപ്പൂയ ദിവസം അർദ്ധരാത്രി വരെയോ പിറ്റേന്ന് പുലർച്ചെ വരെയോ ഉണ്ടാകാറുണ്ട്.

അഭീഷ്ടസിദ്ധിയ്‌ക്കായി ഭഗവാൻ സുബ്രഹ്മണ്യനുള്ള സമർപ്പണമാണ്‌ കാവടി. പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും അഗ്നിക്കാവടികളും ഉണ്ടാകാറുണ്ട്. തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ ഏറെ വിശേഷമാണ്‌.

ജ്യോതിഷത്തിൽ ചൊവ്വയുടെ കാരകനാണ് സുബ്രഹ്മണ്യൻ. കുജ ദോഷ ശാന്തിക്കായി തൈപ്പൂയ്യ വ്രതം എടുക്കാറുണ്ട്. ഈ വ്രതത്തിന് ഷഷ്ഠി വ്രതംപോലെ തന്നെയാണ് ചിട്ടകൾ.

Tags: murukanthaipusam 2025
ShareTweetSendShare

More News from this section

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

ഡോ. മാർക്ക് എസ്.ജി. ഡിച്കോവ്‌സ്‌കി; സാർത്ഥകമായ കാശ്മീരി ശൈവ സപര്യ

ഭീഷ്മാഷ്ടമിക്ക് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമജപം രണ്ടാംഘട്ട സമര്‍പ്പണം; നിങ്ങൾക്കും പങ്കെടുക്കാം; വിശദ വിവരങ്ങൾ അറിയാം

ഋതുപരിവർത്തന കാഹളവുമായി വസന്തപഞ്ചമി; മഹാ കുംഭമേളയിലെ മൂന്നാം അമൃതസ്നാനദിനം എങ്ങിനെയാചരിക്കണം; തിഥിയുടെ സമയവും അറിയാം

Latest News

എന്താല്ലേ!! കേരളത്തിൽ പൊതുജനങ്ങളും പൊലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു; അങ്ങ് ഡൽഹിയിൽ എം. എ ബേബിക്ക് വിമാനയാത്ര

കേരള സാർ….; വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ; സംഭവം കാസർകോഡ് ഹയർ സെക്കൻഡറി സ്കൂളിൽ

കൃത്യമായി മദ്രസയിൽ വരാൻ കുട്ടികൾക്ക് സാധിക്കില്ല; സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്; പിണറായി സർക്കാർ പതിവ് പോലെ യൂടേൺ?

“സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം”: ADRSM

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies