നടുക്കുന്ന വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് 7 പേർ. ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വാഹനം ആറുതവണ തലകീഴായി മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി ആറിനായിരുന്നു സംഭവം നടന്നത്.
टायर फटा… और एक्स्प्रेसवे पर पलट गई स्कॉर्पियो
यह घटना यूपी के गाजीपुर पूर्वांचल एक्सप्रेसवे का है जहां टायर फटने से एक बड़ा हादसा हो गया. डिवाइडर से टकराकर 8 बार कार पलट गई, कार सवार 4 बच्चों सहित 7 लोग घायल हुए हैं.#UttarPradesh | #RoadAccident | #cctv pic.twitter.com/TdqaqXJDRw
— NDTV India (@ndtvindia) February 10, 2025
ഡൽഹിയിൽ നിന്ന് ബെഗുസാരയ്ലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഫുട്ബോൾ മറിയുന്നതുപോലെ സ്കോർപിയോ ആറുതവണ ഉരുണ്ടു. യുപിയിലെ കാശിമബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് അപകടം സംഭവിച്ചത്. നാല് കുട്ടികളടക്കം ഏഴ് പേർ വാഹനത്തിലുണ്ടായിരുന്നു. ഇവരെ ഉടൻ തന്നെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം ഗുരുതര പരിക്കുള്ള മൂന്ന് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.















