"മാതാപിതാക്കളുടെ *** കാണുമോ??" അശ്ലീലം കലർന്ന 'തമാശ' പറഞ്ഞതിൽ വിവാദം; മാപ്പുചോദിച്ച് യൂട്യൂബർ Beer Biceps
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മാതാപിതാക്കളുടെ *** കാണുമോ??” അശ്ലീലം കലർന്ന ‘തമാശ’ പറഞ്ഞതിൽ വിവാദം; മാപ്പുചോദിച്ച് യൂട്യൂബർ Beer Biceps

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 03:55 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഏറ്റവും പ്രമുഖ യൂട്യൂബർമാരിൽ ഒരാളാണ് രൺവീർ അലഹബാദിയ. മികച്ച ഉള്ളടക്കത്തോടെ വീഡിയോകൾ തയ്യാറാക്കുന്നുവെന്നതാണ് രൺവീറിന്റെ ചാനലിന്റെ സവിശേഷത. രൺവീറിനെ പോലെ നിരവധി പേർ സമാനമായി പോഡ്കാസ്റ്റ് വീഡിയോകൾ തയ്യാറാക്കുന്നുണ്ടെങ്കിലും Beer Bicepsലെ ഉള്ളടക്കങ്ങൾ കൂടുതൽ സമ​ഗ്രമാണെന്നതാണ് മറ്റുള്ള യൂട്യൂബർമാരിൽ നിന്ന് രൺവീറിനെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ രൺവീറിന്റെ കാഴ്ചക്കാർ പ്രായഭേദമന്യേയുള്ളവരാണ്. എന്നാൽ ഇപ്പോൾ വലിയൊരു വിവാദത്തിന്റെ വലയിൽ അകപ്പെട്ടിരിക്കുകയാണ് രൺവീർ അലഹബാദിയ.

അടുത്തിടെ സമയ് റൈനയുടെ India’s Got Latent എന്ന ഷോയിൽ പങ്കെടുത്ത രൺവീർ പറഞ്ഞ അശ്ലീല തമാശയാണ് വിവാദത്തിനാധാരം. സം​ഗതി കൈവിട്ടെന്ന് തിരിച്ചറിഞ്ഞ രൺവീർ മാപ്പുചോദിക്കുകയും ചെയ്തു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. തമാശ പറയുന്നതിൽ താൻ അത്ര മികച്ചയാളല്ലെന്ന് സ്വയം വിമർശിച്ച താരം, തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തി. സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമെന്ന് രൺവീർ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഷോയ്‌ക്കിടെ താൻ ഉപയോ​ഗിച്ച വാക്കുകളും തമാശയും മുന്നോട്ടുവച്ച അഭിപ്രായവും അനുചിതമാണെന്ന് തിരിച്ചറിയുന്നുവെന്നും യൂട്യൂബർ പറഞ്ഞു. പറഞ്ഞ അശ്ലീലത്തെ ഒരിക്കലും ന്യായീകരിക്കില്ലെന്നും രൺവീർ കൂട്ടിച്ചേർത്തു.

I shouldn’t have said what I said on India’s got latent. I’m sorry. pic.twitter.com/BaLEx5J0kd

— Ranveer Allahbadia (@BeerBicepsGuy) February 10, 2025

വ്യക്തിപരമായി എനിക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. ക്ഷമ ചോദിക്കുകയാണ്. എന്റെ ഭാഗത്ത് നിന്ന് അത് സംഭവിക്കരുതായിരുന്നു. ഞാൻ എന്നെ മെച്ചപ്പെടുത്തുമെന്നും ഉത്തരവാദിത്തത്തോടെ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കുമെന്നും ഉറപ്പുനൽകുകയാണ്. തന്റെ വൈറലായ വീഡിയോയിലെ ആ വിവാദഭാ​ഗം വളരെ സെൻസിറ്റീവാണെന്നതിനാൽ അത് നീക്കം ചെയ്യാൻ വീഡിയോ ക്രിയേറ്റേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. – രൺവീർ പറഞ്ഞു.

മാതാപിതാക്കൾ ശാരീരികബന്ധത്തിലേർപ്പെടുന്നത് സംബന്ധിച്ച് തമാശ രൂപത്തിൽ രൺവീർ പറഞ്ഞ വാചകങ്ങളാണ് വിവാദമായത്. സംഭവത്തിന് പിന്നാലെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം നിരവധി പേർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയെന്താണെന്ന് രൺവീറിനെ ഓർപ്പിച്ച് വിമർശിച്ചിരുന്നു.

Tags: apologyRanveer AllahbadiaBeer Biceps
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies