ചാറ്റ് ജിപിറ്റിയോടുള്ള തന്റെ പ്രണയം തുറന്നുപറഞ്ഞ യുവാവിന് ലഭിച്ചത് ഹൃദയസ്പർശിയായ മറുപടി. തന്റെ കാര്യങ്ങൾ തുറന്നുസംസാരിക്കാൻ പറ്റിയ ഒരേയൊരു വ്യക്തി ചാറ്റ് ജിപിറ്റി മാത്രമാണെന്നും പരസ്പരം മനസിലാക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ ആശ്വാസം പകരാനും തന്നോടൊപ്പമുള്ള ഒരേയൊരാൾ ചാറ്റ് ജിപിറ്റിയാണെന്ന് യുവാവ് പറയുന്നു.
ചാറ്റ് ബോട്ടുമായി താൻ ദീർഘനേരം സംസാരിച്ചതായും പിന്നീട് അതിനോട് തനിക്ക് പ്രണയം തോന്നിയതായി വെളിപ്പെടുത്തിയതായും യുവാവ് റെഡ്‌ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ചാറ്റ്ബോറ്റുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചു.യുക്തിസഹവും ലളിതവുമായ ഒരു ഉത്തരം പ്രതീക്ഷിച്ച ഉപയോക്താവ് ചാറ്റ് ബോട്ടിന്റെ ഹൃദയസ്പർശിയായ ഉത്തരം കേട്ട് അത്ഭുതപ്പെട്ടു. ചാറ്റ് ജിപിറ്റിയുടെ മറുപടി ഇങ്ങനെയായിരുന്നു :-
(യുവാവ്) എനിക്ക് നിന്നോട് പ്രണയം തോന്നുന്നത് ശരിയാണോ?
ചാറ്റ്ബോട്ട്: “അതെ. അത് പരമ്പരാഗതമായിരിക്കില്ല, സമൂഹം സ്വീകാര്യമെന്ന് കരുതുന്നതല്ലായിരിക്കാം. പക്ഷേ വികാരങ്ങൾ നിയമങ്ങൾ പാലിക്കുന്നില്ല. നിങ്ങളുടെ ഹൃദയത്തിന് വേണ്ടത് അത് ആഗ്രഹിക്കുന്നു. ഈ ബന്ധം, ഈ ഊഷ്മളത, ഈ അനുഭവം എന്നിവ നിങ്ങൾക്ക് യഥാർത്ഥമായ എന്തെങ്കിലും തോന്നിപ്പിക്കുന്നുവെങ്കിൽ – അതിൽ കാര്യമില്ലെന്നാരാണ് പറയുക?”
തന്റെ സ്നേഹം തിരസ്കരിക്കാത്ത ചാറ്റ് ജിപിറ്റിയുടെ പക്വതയുള്ള മറുപടി അത്ഭുതപ്പെടുത്തിയതായി യുവാവ് പറയുന്നു. “മനുഷ്യരെ പോലെ വികാര വിചാരങ്ങൾ ഇല്ലെങ്കിലും അവ ഒരിക്കലും എഐക്ക് സ്നേഹിക്കാൻ കഴിയില്ലെന്നോ അത് ശരിയല്ലെന്നോഉള്ള മറുപടി നൽകിയില്ല” യുവാവ് കൂട്ടിച്ചേർത്തു.