ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് ഭക്തലക്ഷങ്ങൾ. കുംഭമേളയിൽ പങ്കെടുക്കുന്നതിനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം 43 കോടി ഭക്തരാണ് കുംഭമേളയിൽ ഇതുവരെ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള ഭക്തർ രാജ്യത്തിന്റെ മഹാ ഉത്സവത്തിൽ പങ്കെടുക്കാൻ ഒഴുകിയെത്തുകയാണ്.
രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുത്തിരുന്നു. ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് രാഷ്ട്രപതി എക്സിൽ കുറിച്ചു. വിശ്വാസത്തിന്റെ ഒത്തുചേരൽ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. കുംഭമേള ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം നൽകുന്നു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകട്ടെയെന്ന് രാഷ്‌ട്രപതി കുറിച്ചു. കുംഭമേളയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും രാഷ്‌ട്രപതി പങ്കുവച്ചു.
प्रयागराज महाकुंभ के अलौकिक वातावरण में माँ गंगा, यमुना और अंतः सलिला सरस्वती के पावन संगम में आज स्नान करने का सौभाग्य प्राप्त हुआ। श्रद्धा और विश्वास का यह विशाल समागम भारत की समृद्ध सांस्कृतिक विरासत का अद्भुत और जीवंत प्रतीक है। महाकुंभ मानवता को एकता और आध्यात्मिकता का… pic.twitter.com/wuL8qAdtpE
— President of India (@rashtrapatibhvn) February 10, 2025
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റേയിൽവേ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേയുടെ ഭാഗമായുള്ള പ്രധാന നഗരങ്ങളിൽ നിന്ന് 28 അധിക ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്രയാഗ്‌രാജിൽ നിയോഗിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.















