ടെലിവിഷൻ താരമെന്ന നിലയിലും നടിയെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതാണ് പാർവതി കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ നടത്തിയ ബീച്ച് ഫോട്ടോഷൂട്ട് വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ മോശമായി രീതിയിൽ വക്രീകരിച്ച് ഉപയോഗിച്ച ഓൺലൈൻ ചാനൽ പൂട്ടിച്ചിരിക്കുകയാണ് താരം.
പാർവതിയുടെ ബീച്ച് ഫോട്ടോസ് പകർത്തിയ രേഷ്മ എന്ന ഫോട്ടോഗ്രാഫർ കഴിഞ്ഞദിവസമായിരുന്നു അതിന്റെ BTS (Behind the scenes) സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. അതിലുണ്ടായിരുന്ന വൈഡ് ഷോട്ടിൽ താരത്തിന്റെ നേവൽ കാണുന്ന ഭാഗം സൂം ചെയ്ത് അതെടുത്ത് ആഘോഷിച്ച ഓൺലൈൻ ചാനലിനെ പാർവതി കൈകാര്യം ചെയ്യുകയായിരുന്നു. രോമാഞ്ചം മീഡിയ എന്ന ചാനലായിരുന്നു പാർവതിയുടെ ചിത്രങ്ങൾ മോശം രീതിയിൽ പോസ്റ്റ് ചെയ്തത്. ഇത് മറ്റ് പേജുകളിലും പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചതായി പാർവതി പറയുന്നു. തുടർന്ന് ചാനലിനെതിരെ നിയമപരമായി നീങ്ങുകയും അവരുടെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തുവെന്നാണ് പാർവതി പറയുന്നത്.
View this post on Instagram
തന്റെ വീഡിയോകളോ ചിത്രങ്ങളോ ആവശ്യമില്ലാത്ത മ്യൂസിക്കും ചേർത്ത് പ്രചരിപ്പിക്കുന്നത് തനിക്കിഷ്ടമില്ലെന്നും അത്തരം വീഡിയോ ആരുടെയൊക്കം പേജിൽ വന്നാലും അത് പൂട്ടിക്കാനുള്ള പരിപാടി താൻ ചെയ്യുമെന്നും പാർവതി മുന്നറിയിപ്പ് നൽകി. കൊഞ്ചാനും കുഴയാനും തന്റെയടുത്ത് വന്നാൽ പച്ചത്തെറി കേൾക്കുമെന്നും അവർ പറഞ്ഞു. എന്ത് രോമാഞ്ചമാണെങ്കിലും ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണികിട്ടും എന്നും പാർവതി ഓർമിപ്പിച്ചു.















