പ്രയാഗ്‌രാജ്: കുംഭമേളയിൽ പങ്കെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അംബാനിയും കുടുംബവും പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി. മുകേഷ് അംബാനിയുടെ അമ്മ കോകിലാബെൻ അംബാനി, മറ്റു രണ്ട്‍ സഹോദരിമാർ, അംബാനിയുടെ മക്കളായ അനന്ത്, ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മേത്ത, മക്കളായ പൃഥ്വി, വേദ എന്നിവരാണ് കുംഭമേളയിൽ പങ്കെടുത്തത്.
ലളിതമായ പരമ്പരാഗത വേഷത്തിലാണ് അംബാനി കുടുംബം പുന്യസ്നാനത്തിനെത്തിയത്. മുകേഷ് അംബാനിയും അനന്ത് അംബാനിയും നീല കുർത്തയും പൈജാമയുമാണ് ധരിച്ചിരുന്നത്. മൾട്ടി കളർ ഡിസൈനുള്ള കുർത്തയായിരുന്നു ആകാശ് അംബാനിയുടെ വേഷം. ശ്ലോക മേത്ത വെള്ളനിറത്തിലുള്ള അനാർക്കലി സ്യൂട്ട് ധരിച്ചപ്പോൾ മക്കളായ വേദിയും പൃഥ്വിയും ടീൽ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞിരുന്നു.
നാളെ നടക്കാനിരിക്കുന്ന പ്രധാന സ്നാനമായ മാഘപൂർണിമയ്‌ക്ക് മുന്നോടിയായി പ്രയാഗ്‌രാജിൽ ഭക്തർ തിങ്ങി നിറഞ്ഞിരുന്നു. കഴിഞ്ഞ മാസം, മുകേഷ് അംബാനിയുടെ ഇളയ സഹോദരനും വ്യവസായിയുമായ അനിൽ അംബാനിയും ഭാര്യയും മുൻ നടിയുമായ ടീന അംബാനിയും മഹാകുംഭമേളയ്‌ക്കായി പ്രയാഗ്‌രാജിലെത്തിയിരുന്നു.
#WATCH | Reliance Industries chairman Mukesh Ambani along with his family arrives at Arail Ghat, Prayagraj#MahaKumbh2025 pic.twitter.com/adluydOWl9
— ANI (@ANI) February 11, 2025