അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു. 85-ാം വയസിലാണ് വിയോഗം. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ചികിത്സയിലായിരുന്നു.
തകർക്കമന്ദിരം തകർത്തതിന് ശേഷം 1992 ഡിസംബർ ആറ് മുതൽ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു മഹന്ത് സത്യേന്ദർ ദാസ്. 20-ാം വയസിൽ സന്യാസം സ്വീകരിച്ചയാളായിരുന്നു.