‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തിന്റെ ഗന്ധർവനായി മാറിയ നടൻ നിതീഷ് ഭരധ്വാജിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജയസൂര്യ. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിൽ എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നെയൊന്നും നോക്കിയില്ല, ഞാൻ ഗന്ധർവനിലെ ഹിറ്റ് ഗാനമായ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ഗാനം ഇരുവരും ഒരുമിച്ച് ആലപിച്ചു.
നിതീഷ് ഭരദ്വാജിനൊപ്പമുള്ള വീഡിയോ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ മനോഹരമാണ്’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചത്. സിനിമപോലെ വലിയ ഹിറ്റായി മാറിയ ഗാനമായിരുന്നു ദേവാങ്കണങ്ങൾ എന്ന് തുടങ്ങുന്ന ഗാനം. ഒറ്റ തവണയെങ്കിലും ഈ ഗാനം പാടിനോക്കാത്തതായി ഒരു മലയാളിയുമുണ്ടാവില്ല. നിതീഷ് ഭരദ്വാജിനൊപ്പം വളരെ മനോഹരമായി ഗാനം ആലപിക്കുന്ന ജയസൂര്യയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
View this post on Instagram
മലയാളിപ്രേക്ഷകരുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്ന മുഖമാണ് നിതീഷ് ഭരദ്വാജിന്റേത്. 1980-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മഹാഭാരതത്തിൽ കൃഷ്ണനായി എത്തിയാണ് അഭിനയലോകത്തേക്ക് നിതീഷ് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് നിതീഷ് ഭരദ്വാജ്.