വിരലിന് പരിക്കേറ്റ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരം ഡോക്ടർമാർക്കൊപ്പം ഇരിക്കുന്നൊരു ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് താരത്തിന് പരിക്കേറ്റത്. ജോഫ്ര ആർച്ചറുടെ പന്ത് ചൂണ്ട് വിരലിൽ ഇടിക്കുകയായിരുന്നു.
ഐപിഎല്ലിന് 38 ദിവസം മാത്രം ശേഷിക്കെ സഞ്ജു സാംസണിന്റെ പങ്കാളിങ്കാളിത്തം സംശയത്തിലാണ്. രാജസ്ഥാൻ റോയൽസ് നായകന്റെ കൈയിൽ പരിക്കേറ്റത് ഫെബ്രുവരി രണ്ടിനായിരുന്നു. . നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ ചികിത്സയ്‌ക്ക് ശേഷമാകും സഞ്ജു ട്രെയിനിംഗ് ആരംഭിക്കുക. ഐപിഎൽ കളിക്കണമെങ്കിൽ താരത്തിന് എൻ.സി.എ അനുമതി വേണ്ടിവരും. പ്രീ സീസൺ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അനുസരിച്ചാകും താരത്തിന്റെ മടങ്ങി വരവ്.
വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിംഗിന് ഇറങ്ങിയ താരം രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പിംഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരം ധ്രുവ് ജുറേലാണ് കീപ്പിംഗിന് ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജുവിന് വിരലിന് പരിക്കേറ്റത്. ആദ്യ പന്തിൽ ആർച്ചറെ സിക്സറിന് പറത്തിയ സഞ്ജു, ഫിസിയോ പരിശോധനയ്‌ക്ക് ശേഷം ക്രീസിൽ തുടർന്നു. അതേ ഓവറിൽ ഒരു സിക്സും ഫോറും കൂടി നേടിയ ശേഷമാണ് പുറത്തായത്.