നടിയും അവതാരകയും റേഡിയോ ജോക്കിയും എന്ന നിലകളിൽ കഴിവ് തെളിയിച്ച താരമാണ് ജ്യോതി കൃഷ്ണ. മലയാളം സിനിമ മേഖലയിൽ ബോംബൈ മാർച്ച് 12 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം പിന്നീട് ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം. സോഷ്യൽ മീഡിയയിൽ സജീവമാണ്. യാത്രകളുടെയും ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങൾ പങ്കുവയ്‌ക്കാറുണ്ട്.
താരം അടുത്തിടെ പങ്കുവച്ച മോഡേൺ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായ് മാളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണിത്. ബ്യൂട്ടിഫുൾ, ബോൾഡ് വുമൺ തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്. പുത്തൻ ലുക്ക് അടിപൊളിയെന്നാണ് ആരാധകരുടെ കമന്റുകൾ.
2017-ലായിരുന്നു നടിയുടെ വിവാഹം. നടി രാധികയുടെ സഹോദരനായ അരുൺ ആനന്ദ് രാജയാണ് ജ്യോതികൃഷ്ണയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. ധ്രുവ് ശൗര്യ എന്നാണ് പേര്. ലൈഫ് ഓഫ് ജോസൂട്ടി, ഗോഡ് ഫോർ സെയിൽ, ഞാൻ എന്നീ ചിത്രങ്ങളിലാണ് താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തത്.
View this post on Instagram
“>