ടൊവിനോ തോമസ് നായകനായി വലിയ ഹിറ്റായ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോയുടെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. മോഹൻലാലാണ് എആർഎമ്മിന്റെ തുടക്കത്തിൽ കോസ്മോറ്റിക് ക്രിയേറ്ററിന് ശബ്ദം നൽകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് മോഹൻലാലിന് മൊമെന്റോ നൽകി നന്ദി അറിയിക്കുകയാണ് അണിയറപ്രവർത്തകർ.
സംവിധായകൻ ജിതിൻ ലാലാണ് മോഹൻലാലിന് മൊമെന്റോ നൽകിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാണ് മൊമെന്റോ കൈമാറിയത്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, രചയിതാവ് സുജിത് നമ്പ്യാർ എന്നിവർ ചേർന്നാണ് മൊമെന്റോ നൽകിയത്.
ടൊവിനോ ട്രിപ്പിൾ റോളിൽ എത്തിയ ചിത്രം ബോക്സോഫോസിൽ നൂറ് കോടിയിലധികം ഹിറ്റ് നേടിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് എആർഎം നിർമിച്ചത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.