മഹാകുംഭമേളയിൽ പങ്കെടുത്ത് തെന്നിന്ത്യൻ നടി കസ്തൂരി ശങ്കറും മകനും. ത്രവേണി സംഗമത്തിൽ പുണസ്നാനം നടത്തുന്ന ഇവരുടെ ചിത്രങ്ങൾ നടി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ജീവിതത്തെ നിർവചിക്കുന്ന അഭുവമെന്നാണ് നടി കുറിച്ചത്. ഒട്ടനവധി താരങ്ങളാണ് പുണസ്നാനത്തിനായി ത്രിവേണി സംഘമത്തിലെത്തിയത്.
നടൻ ജയസൂര്യ കുടുംബ സമേതം എത്തിയിരുന്നു. നടി സംയുക്ത മേനോനും പ്രയാഗ് രാജിലെത്തി പുണ്യ സ്നാനം ചെയ്തിരുന്നു. മുകേഷ് അംബാനിയും കുടുംബവും പുണ്യസ്നാനം നടത്തിയിരുന്നു. ബോളിവുഡിൽ നിന്ന് നിരവധിപേർ പ്രയാഗ് രാജിലെത്തി കുംഭ മേളയിൽ പങ്കുചേർന്നിരുന്നു. ജനുവരി 13ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്.
View this post on Instagram
“>















