കൊല്ലം: അച്ഛനെയും അമ്മയെയും വെട്ടികൊലപ്പെടുത്താൻ ശ്രമം. കൊല്ലം ഏരുരിലാണ് സംഭവം. മണലിൽ സ്വദേശിയായ വേണുഗോപാലൻ നായർ, മകൾ ആശ എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
മൂന്നംഗ സംഘമാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയിരനല്ലൂർ സ്വദേശികളായ സുനിൽ, അനീഷ് എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ സുനിലിനെതിരെ വേണു ഗോപാലും ആശയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്താൽ പ്രതികൾ ശ്രമിച്ചതെന്നാണ് വിവരം. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.