കൊല്ലം: 15 വയസുള്ള മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം കുട്ടി തുറന്നുപറഞ്ഞത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ മകളെ അച്ഛൻ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പിടികൂടിയത്.
കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. കഴിഞ്ഞ രണ്ടുമാസമായി കുട്ടിയെ അച്ഛൻ പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അച്ഛനെ ഭയന്ന് ഈ വിവരം കുട്ടി ആരുമായും പങ്കുവച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ സംഘടിപ്പിച്ച കൗൺസിലിംഗിനിടെയാണ് പീഡനവിവരം കുട്ടി തുറന്നുപറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. കുളത്തൂപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.