മിനി സ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളായ ജിഷിൻ മോഹനും അമേയ നായരും ഇനി ഔദ്യോഗിക കപ്പിൾസ്. വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ഇരുവരും പ്രണയദിനത്തിൽ വെളിപ്പെടുത്തി. ആദ്യഘട്ടത്തിൽ സൗഹൃമെന്നാണ് ഇരുവരും ബന്ധപ്പെട്ട വിശേഷിപ്പിച്ചിരുന്നത്. ഞങ്ങളുടെ സൗഹൃത്തിൽ പരസ്പരമായ ധാരണയുണ്ട്. കരുതലുണ്ട്, അതിനെ പ്രണയമെന്ന് വിളിക്കാനാകില്ല. വിവാഹത്തിലേക്ക് എത്തുമെന്നും കരുതുന്നില്ല. അവിഹിതം എന്നൊഴികെ എന്തും വിളിച്ചോട്ടെയെന്നാണ് ജിഷിൻ ഈ ബന്ധത്തെക്കുറിപ്പ് പറഞ്ഞിരുന്നത്.
.ഇരുവരും യെസ് പറഞ്ഞു. എൻഗേജ്മെന്റ് കഴിഞ്ഞു. ഹാപ്പി വാലന്റൈൻസ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി.—-എന്നാണ് അമേയ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഇവർ ചിത്രങ്ങൾ പങ്കുവച്ചത്. നടി വരദയാണ് ജിഷിൻ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും മൂന്നു വർഷം മുൻപ് വിവാഹമോചിതരായി.
ഇതിന് ശേഷമുള്ള ജീവിതം ഏറെ കടുപ്പമായിരുന്നുവെന്ന് ജിഷിൻ മോഹൻ വെളിപ്പെടുത്തിയിരുന്നു. വിഷാദത്തിലേക്ക് വീണ ഞാൻ കഞ്ചാവിനും രാസ ലഹരിക്കും അടിമപ്പെട്ടു പോയിരുന്നതായും അമേയയാണ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കാെണ്ടുവന്നതെന്നുമാണ് ജിഷിൻ മോഹന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
View this post on Instagram
“>















