ചെകിട്ടത്തടിച്ച് വീഴ്ത്തിയതിന് 'മാപ്പില്ല'; മഹാ അപരാധമല്ലെന്നും മാപ്പ് പറയേണ്ടതില്ലെന്നും പിഎം ആർഷോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെകിട്ടത്തടിച്ച് വീഴ്‌ത്തിയതിന് ‘മാപ്പില്ല’; മഹാ അപരാധമല്ലെന്നും മാപ്പ് പറയേണ്ടതില്ലെന്നും പിഎം ആർഷോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് മർദ്ദിച്ച സംഭവം ന്യായീകരിച്ച് ആർഷോ. അസഭ്യം പറഞ്ഞതുകൊണ്ടാണ് തല്ലിയത്, അതിനാൽ മാപ്പ് പറയേണ്ടതില്ലെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞത്.

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ ആയിരുന്ന ടിപി ശ്രീനിവാസനെ കരണത്തടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്നും ടിപി ശ്രീനിവാസൻ കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് എസ്എഫ്ഐ നേതാവ് തല്ലിയതെന്നും ആർഷോ പറഞ്ഞു. ചെകിട്ടത്ത് അടിക്കണം എന്ന് കരുതിയല്ല എസ്എഫ്ഐ അവിടേക്ക് പോയത്. അവിടെ സമാധാനപരമായി സമരം നടക്കുകയായിരുന്നു. അതിനിടെ ചില വിദ്യാർത്ഥികൾ ചേർന്ന് അയാളെ അവിടെ നിന്ന് നീക്കുകയായിരുന്നു. അതിനിടെയാണ് അയാളുടെ നാവിൽ നിന്ന് കേട്ടാൽ അറയ്‌ക്കുന്ന വാക്കുകൾ വന്നത്. മുന്നിൽ നിന്ന് തന്തയ്‌ക്ക് വിളിച്ചപ്പോൾ എസ്എഫ്ഐ നേതാവ് പ്രതികരിച്ചു. അല്ലാതെ ടിപി ശ്രീനിവാസന്റെ നിലപാടിന് എതിരെ നടത്തിയ പ്രതികരണമല്ല ആ മർദ്ദനമെന്നും ആർഷോ ന്യായീകരിച്ചു.

ടിപി ശ്രീനിവാസനെ 2016-ലായിരുന്നു എസ്എഫ്ഐ നേതാവ് കരണത്തടിച്ചത്. അന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ ആയിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ കോവളത്ത് സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ടിപി ശ്രീനിവാസനെ പൊലീസ് നോക്കിനിൽക്കെ എസ്എഫ്ഐ നേതാവ് മർദ്ദിച്ചത്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് വഴിയൊരുക്കാൻ സ്വകാര്യ സർവകലാശാലകളെ അനുവദിക്കുന്നതിനെതിരെ എൽഡിഎഫ് സ്വീകരിച്ച നിലപാടായിരുന്നു ടിപി ശ്രീനിവാസന്റെ മർദ്ദനത്തിൽ കലാശിച്ചത്. എന്നാൽ അതേ എൽഡിഎഫ് ഇന്ന് സ്വകാര്യ സർവകലാശാലകൾക്ക് അംഗീകാരം നൽകുന്ന ബില്ലുമായി എത്തിയ സാഹചര്യത്തിൽ ടിപി ശ്രീനിവാസനോട് മാപ്പ് പറയാൻ തയ്യാറാകുമോയെന്ന ചോദ്യം കഴിഞ്ഞ ഏതാനും നാളുകളായി ഉയർന്നിരുന്നു. മന്ത്രി ആർ. ബിന്ദു അടക്കമുള്ളവർ എസ്എഫ്ഐ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്.

Tags: SFIpm arshoPM Arsho SFITP Sreenivasan
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies