തിരുവനന്തപുരം: കേരളത്തിൽ അതിക്രൂരമായ റാഗിംഗ് വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കെ ഈ ക്രൂരതക്ക് തടയിടും എന്ന ദൃഢനിശ്ചയവുമായി രംഗത്ത് വന്നിരിക്കുകയാണ് ബജ്രംഗദളും എബിവിപിയും. ഇതിനായി ഇരു സംഘടനകളും ഹെൽപ്പ് ഡെസ്കുകളും തുടങ്ങി.
“നിങ്ങൾ നിശബ്ദരാകേണ്ടതില്ല….നിങ്ങൾ ഭയപ്പെടേണ്ടതില്ല…നമുക്ക് പ്രതിരോധിക്കാം” എന്ന മുദ്രാവാക്യവുമായാണ് എബിവിപി ആന്റി റാഗിംഗ് ഹെല്പ് ലൈൻ തുടങ്ങിയത്. ഇതിനായി 8156810459 , 6238947550 , 75108 69164 എന്നീ മൊബൈൽ നമ്പറുകൾ ഇതിനായി എ ബി വി പി യുടെ ഫേസ്‌ബുക്ക് പേജിൽ നൽകിയിട്ടുണ്ട്. antiraggingcellabvpkerala@gmail.com എന്ന മെയിലിലും വിവരങ്ങൾ നൽകാം.
ഇത് കൂടാതെ ബജ്രംഗദൾ കേരളം ഘടകവും റാഗിംഗിനെതിരെ രംഗത്തു വന്നിട്ടുണ്ട്. റാഗിംഗ് മൂലം പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ ബജ്രംഗദൾ നൽകിയിട്ടുണ്ട്. നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നും വിഷയത്തിൽ ഇടപെടും എന്നും അധികാരികളെ അറിയിക്കും എന്നും ബജ്രംഗദൾ വാഗ്ദാനം ചെയ്യുന്നു.
പ്രവർത്തനോന്മുഖമായ രണ്ടു സംഘടനകൾ റാഗിംഗിനെതിരെ അരയും തലയും മുറുക്കി രംഗത്തു വരുന്നതോടെ ക്രൂരത കാണിക്കുന്ന സീനിയർ വിദ്യാർത്ഥികൾക്ക് ഇനി പണി കിട്ടും എന്നത് ഉറപ്പാണ്.















