സംസ്ഥാനത്ത് സെറ്റിൽമെൻ്റ് ആക്ട് കൊണ്ടുവരുമെന്ന് റവന്യു മന്ത്രി; ഡിജിറ്റൽ റീസർവെ മൂന്നാം ഘട്ടത്തിന് തുടക്കമായി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സംസ്ഥാനത്ത് സെറ്റിൽമെൻ്റ് ആക്ട് കൊണ്ടുവരുമെന്ന് റവന്യു മന്ത്രി; ഡിജിറ്റൽ റീസർവെ മൂന്നാം ഘട്ടത്തിന് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 03:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒരു സെറ്റില്‍മെന്റ് ആക്ട് ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഡിജിറ്റല്‍ റീ സര്‍വെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ചാത്തന്നൂരിലെ ചിറക്കരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 1932ലാണ് കേരളത്തില്‍ അവസാനത്തെ സെറ്റില്‌മെന്റ് ഉണ്ടായത്. ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ഒരു സെറ്റില്‍മെന്റ് ആക്ട് ഇല്ലാത്ത നാട് എന്ന തിരിച്ചറിവോടെ, ഇവിടത്തെ അവസാനത്തെ സെറ്റില്‍മെന്റും നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കി രേഖകള്‍ക്കപ്പുറം അധിക ഭൂമി കണ്ടെത്തിയാല്‍, തര്‍ക്കമില്ലെങ്കില്‍ ഉടമയ്‌ക്ക് അതിന് നികുതി അടയ്‌ക്കാനുള്ള സൗകര്യം പോലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരേഖകളുടെ കൃത്യത, സുതാര്യത, സുരക്ഷ എന്നിവ ഉറപ്പാക്കുകയും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ഡിജിറ്റല്‍ റീ സര്‍വെ.

ഒരാഴ്ചക്കാലം നീളുന്ന നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ ഡിജിറ്റല്‍ സര്‍വെ ആന്റ് ഇന്‍ഡഗ്രേറ്റഡ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് വച്ച് ഏപ്രില്‍ മാസത്തില്‍ നടത്തുകയാണ്. ഇതിനാല്‍ ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും റവന്യൂ, സര്‍വെ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കുന്ന ഈ കോണ്‍ക്ലേവോടെ ലോകത്തിനും മുന്നേ നടക്കുന്ന നാടായി കേരളം മാറുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തില്‍ 239 വില്ലേജുകളിലെ 47 ലും ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയാക്കിയാണ് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇതുവരെ 6.02 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ സര്‍വെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 1996 മുതല്‍ 2022 വരെയുള്ള 26 വര്‍ഷം കൊണ്ട് ഇടിഎസ് സര്‍വെ ഉപകരണം കൊണ്ട് 95,531 ഹെക്ടര്‍ ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ 2023 ഓഗസ്‌റ്റോടെ പൂര്‍ണ അര്‍ത്ഥത്തിലുള്ള ഡിജിറ്റല്‍ സര്‍വെ പ്രകാരം 44.73 ലക്ഷം (കൈ വശങ്ങൾ) ലാന്‍ഡ് പാര്‍സലുകളിലായാണ് 6.02 ലക്ഷം ഹെക്ടര്‍ അളന്ന് ഡിജിറ്റല്‍ രേഖയാക്കിയത്.

Tags: surveylandDigital
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies