തിരുവനന്തപുരം: കോവളം പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാൻ കടലിൽ ചാടിയ വിദേശ പൗരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന യുവതിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12-മണിയോടെയാണ് സംഭവം. കടലിൽ കുളിക്കുന്നതിനിടെ
ശക്തമായ തിരയടിൽ പെടുകയായിരുന്നു യുവതി.
ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് വിദേശ പൗരനും തിരയിൽപെട്ടത്. ഷാര്‍ലറ്റിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.