ബിഹാറിലെ ഒരു സ്റ്റേജ് ഷോ സാക്ഷ്യം വഹിച്ചത് ഒരു വിവാഹത്തിന്. കേട്ടാൽ അതിശയോക്തി തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. സ്റ്റേജ് ഡാൻസറെ സ്റ്റേജിൽ വച്ച് തന്നെ വധുവാക്കിയ യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സ്റ്റേജിൽ യുവതിമാർക്കൊപ്പം ഡാൻസ് ചെയ്യുന്ന യുവാക്കളെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
കറുത്ത ഫ്രോക്ക് ധരിച്ച പെൺകുട്ടിക്കൊപ്പം ഡാൻസ് കളിക്കുന്ന യുവാവ് പൊടുന്നനെ യുവതിയുടെ നെറ്റിയിൽ സിന്ദൂരം അണിയിക്കുന്നതും കാണാം. വധുവാക്കിയ യുവതി അമ്പരന്നെങ്കിലും യുവാവിന്റെ പ്രവൃത്തിയിൽ അവർക്ക് അസ്വാരസ്യങ്ങളൊന്നുമുണ്ടായില്ല, മറിച്ച് സന്തോഷവുമുണ്ടായിരുന്നു.
പിന്നീട് യുവതിയെ ചേർത്തുപിടിച്ച യുവാവ് അവരുടെ തലയിൽ വെളുത്ത ഷാൾകൊണ്ട് തട്ടം ഇടുന്നതും വിവാഹം ഔദ്യോഗികമാക്കുന്നതും കാണാം. യുവതി നാണം കൊണ്ട് തലതാഴ്‌ത്തി നിൽക്കുന്നതും കാണാം. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലായത്. നെറ്റിസൺസ് ഇരുവർക്കും ആശംസകൾ അറിയിച്ചും അനുഗ്രഹിച്ചും കമന്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
यह रहा शादी से पहले का वीडियो pic.twitter.com/hl3lanASRM
— Avinash Varma (@Avinash23464851) February 13, 2025
बिहार में स्टेज डांस हो रहा था फिर अचानक एक लडके आया, जो लड़की नृत्य कर रही थी
उसने उस लड़की की मांग पर सिंदूर भर दिया, दोनों शादी कर ली, लड़की खुश नजर आरही है
पुरुष चाये तो हर स्त्री या लड़की एक अच्छी नजर व जिंदगी दें सकता है pic.twitter.com/em1BA7ezdI
— ममता राजगढ़ (@rajgarh_mamta1) February 13, 2025