ടിക് ടോക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ ഭാര്യയോട് വിവാഹമോചനം തേടി 65 കാരനായ യൂറോപ്യൻ പൗരൻ. നൈജീരിയയിലെ ലാഗോസിലുള്ള യുവതിയുടെ അടുത്തേക്ക് പോയി വിവാഹം കഴിച്ച് താമസമാക്കാനാണ് 65 കാരന്റെ പദ്ധതി. ഒരു വർഷത്തിലേറെയായി ഇയാൾ നൈജീരിയക്കാരി ടിക് ടോക്കറുമായി ബന്ധത്തിലാണെന്ന് വീട്ടുകാർ പറയുന്നു.
വിസ അപേക്ഷ പൂർത്തിയാക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഇയാൾ യുവതിക്ക് പണവും അയച്ചു നൽകിയിരുന്നു. 20 -25 വയസുള്ള നൈജീരിയൻ പെൺകുട്ടിയോടാണ് 65 കാരന്റെ പ്രണയം. കുടുംബം ഇടപെട്ട് പിന്തിരിപ്പൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇത് പണം തട്ടാനുള്ള മറ്റൊരു മാർഗവാമെന്നും തട്ടിപ്പിന് ഇരയാവുമെന്നുള്ള കുടുംബത്തിന്റെ മുന്നറിയിപ്പൊന്നും അയാൾ ചെവികൊള്ളുന്നില്ലെന്നാണ് കുടുംബത്തിൻറ്‍റെ പരാതി.
“അയാൾ ആരുപറയുന്നതും കേൾക്കുന്നില്ല, ഇതൊരു തട്ടിപ്പാണെന്ന് വിശ്വസിക്കുന്നില്ല. അവിടെ വെച്ച് അദ്ദേഹം കൊള്ളയടിക്കപ്പെടുമെന്നോ പീഡിപ്പിക്കപ്പെടുമെന്നോ കൊല്ലപ്പെടുമെന്നോ എന്റെ കുടുംബം ഭയപ്പെടുന്നു.”ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. ഭാര്യയിൽ നിന്നും വിവാഹ മോചനം കിട്ടിയാലുടൻ നൈജീരിയയയിൽ താമസമാക്കാനുള്ള തയാറെടുപ്പിലാണ് മധ്യ വയസ്കൻ.















