കോഴിക്കോട്: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കോടതി റിമാൻഡ് ചെയ്ത കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സിപി സക്കീര്‍ ആണ് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയത്. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡാണ് പ്രതിയെ പിടികൂടി.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെയാണ് സക്കീർ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയത്. 2006 ലാണ് ഇയാൾ അറസ്റ്റിലാവുന്നത്. കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ തകര്‍ത്ത് മോഷണം നടത്തിയ കേസിലായിരുന്നു അറസ്റ്റ്. കോടതി റിമാൻഡ് ചെയത ഇയാൾ ജാമ്യം നേടി മുങ്ങുകയായിരുന്നു. നിലമ്പൂർ ഭാഗത്തുനിന്നും പ്രതി പേരുമാറ്റി വിവാഹവും കഴിച്ചു. ഇവിടെ കുടുംബമായി താമസിച്ച് വരവെയാണ് പിടിയിലാകുന്നത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനേഷ് ചൂലൂര്‍, രാകേഷ്, ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍, തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.















