തിരുവനന്തപുരം:ശ്രീകാര്യം, കരിയം പൗഡിക്കോണത്തെ വീട്ടിൽ 11-കാരി തൂങ്ങി മരിച്ച നിലയിൽ. സുഭാഷ് നഗറിലെ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലിൽ റിബൺകൊണ്ട് കുരുക്കിട്ടാണ് തൂങ്ങിയതെന്നാണ് വിവരം. ഇന്ന് വൈകിട്ട് മൂന്നോടെയാണ് മരണം സംഭവിച്ചതെന്ന് സൂചന. അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരിക്കുമ്പോഴാണ് സംഭവം.
ഇളയ സഹോദരി അയൽക്കാരെ വിവരം അറിയിച്ചു. അവരെത്തി റിബൺ മുറിച്ച ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഓട്ടോറിക്ഷ ഡ്രൈവറും മാതാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമാണ്. കുട്ടികൾ കളിക്കുന്നതിനിടെ സംഭവിച്ച അപകടമാകാമെന്നാണ് പ്രാഥമിക നിഗമനം. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.