പലപ്പോഴും വിവാഹഘോഷങ്ങൾ അതിര് വിടാറുണ്ട്. എന്നാൽ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് നഷ്ടമായത്. ആഗാപൂർ ഗ്രാമത്തിലായിരുന്നു നടക്കുന്നു സംഭവം. പൊലീസ് പറയുന്നത്: വിവാഹാഘോഷത്തിനിടെ കുതിര വണ്ടിയിൽ ആഘോഷങ്ങളുമായി വരന്റെ സംഘം റോഡിലൂടെ നീങ്ങുകയായിരുന്നു. പാട്ടും മേളവും എല്ലാം അകമ്പടിയായി ഉണ്ടായിരുന്നു.
ഇതിനിടെ കുതിര വണ്ടിയിൽ കയറിയ വരന്റെ സുഹൃത്തുക്കളിൽ ഒരാൾ പോക്കറ്റിൽ നിന്ന് തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തു. റോഡ് വശത്തെ കെട്ടിടത്തിന്റെ ബാൽക്കണിയിൽ ആഘോഷങ്ങൾ ആസ്വദിച്ചിരുന്ന കുട്ടിയുടെ തലയിലാണ് വെടിയുണ്ട തുളച്ചു കയറിയത്. പിതാവിന്റെ കൈയിലിരിക്കുകയായിരുന്നു കുട്ടി.
ഇവർ ആഘോഷങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. വെടിയേറ്റ പാടെ കുഞ്ഞിനെയും കൊണ്ട് ഇയാൾ വീടിനകത്തേക്ക് ഓടുന്നതടക്കമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സെക്ടർ 49 ലെ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
#noida आगाहपुर में बारात चढ़ने के दौरान हुई हर्ष फायरिंग में बारात देख रहे ढाई साल के बच्चे की गोली लगने से मौत। सेक्टर-49 थाना क्षेत्र का मामला। @NBTDilli @noidapolice @Uppolice pic.twitter.com/Hki7CH2n3I
— Ankit tiwari/अंकित तिवारी (@ankitnbt) February 17, 2025