വാഹനാപകടത്തിൽ മരണപ്പെട്ട മിമിക്രി താരം സുധിയുടെ ഭാര്യ രേണുവിന് നേരെ വീണ്ടും സൈബറാക്രമണം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയ്‌ക്ക് പിന്നാലെയാണ് രേണുവിന് നേരെ വിമർശനങ്ങൾ ഉയർന്നത്. രേണുവിന്റെ റൊമാന്റിക് ലുക്കിലുള്ള വീഡിയോയാണ് വിമർശകരെ പ്രകോപിപ്പിച്ചത്. വീഡിയോ വളരെയധികം മോശമായി പോയിയെന്നും സുധിയെ ഓർക്കുമ്പോൾ സഹതാപം തോന്നുന്നുവെന്നും കമന്റ് ബോക്സിൽ ആളുകൾ വിമർശിക്കുന്നുണ്ട്.
‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന പാട്ടിൽ കടപ്പുറം പശ്ചാത്തലമാക്കി വളരെ റൊമാന്റികായിട്ട് ഷൂട്ട് ചെയ്ത വീഡിയോയ്‌ക്കാണ് വിമർശനങ്ങൾ വരുന്നത്. “സുധിയുടെ മക്കൾ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും, സുധി ചേട്ടന്റെ ആത്മാവ്, ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു” എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് വരുന്ന കമന്റുകൾ.
View this post on Instagram
വിമർശനങ്ങൾക്കിടെ അനുകൂലിച്ചും ചിലർ അഭിപ്രായങ്ങൾ പങ്കുവക്കുന്നുണ്ട്. ഭർത്താവ് മരിച്ചെന്ന് കരുതി വെള്ളസാരി ഉടുത്ത് എന്നും ഇരുന്ന് കരയണോയെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നും ആളുകൾ പറയുന്നു. അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ, വിമർശിക്കുന്നവരെ ശ്രദ്ധിക്കരുത്, സന്തോഷത്തോടെ മുന്നോട്ടുപോവുക എന്നൊക്കെ പോസ്റ്റീവ് പ്രതികരണങ്ങളും കമന്റ് ബോക്സിൽ വരുന്നുണ്ട്.