കോളേജ് പഠനകാലത്തെ പരീക്ഷ പേപ്പറിന്റെ ചിത്രം പങ്കുവച്ച് നടൻ പ്രദീപ് രംഗനാഥൻ. എഞ്ചിനീയിറിംഗിന് പഠിക്കുന്ന സമയത്ത് നടന്ന ഒരു പരീക്ഷയുടെ ഉത്തരകടലാസാണ് പ്രദീപ് രംഗനാഥൻ പങ്കുവച്ചത്. ടീച്ചർ എഴുതിയ കുറിപ്പും പേപ്പറിൽ കാണാം. ‘പ്രിയപ്പെട്ട പ്രദീപ് ദയവ് ചെയ്ത് കഥകൾ എഴുതിവയ്‌ക്കരുത്’എന്നാണ് ടീച്ചർ എഴുതിയിരിക്കുന്നത്. അമ്പതിൽ പതിനൊന്ന് മാർക്ക് വാങ്ങിയതും പേപ്പറിൽ കാണാം.
വർഷങ്ങൾ കഴിഞ്ഞ താനൊരു നടനായി നിൽക്കുമ്പോൾ തന്റെ കോളേജ് ജീവിതത്തിലേക്ക് തിരികെപോവുകയാണ് പ്രദീപ് രംഗനാഥൻ. ‘പരീക്ഷയ്‌ക്ക് കഥകൾ എഴുതരുതെന്ന് അദ്ധ്യാപകൻ പറഞ്ഞു. പക്ഷേ ഞാൻ അതെന്റെ പ്രൊഫഷനാക്കി മാറ്റി’ എന്നാണ് പഴയ ഉത്തരകടലാസ് പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്.
ഇത് യൂണിറ്റ് ടെസ്റ്റിന്റെ പേപ്പറാണെന്നും പ്രധാന പരീക്ഷകളിൽ നന്നായി പഠിച്ചാണ് എഴുതാറുള്ളതെന്നും താരം പറഞ്ഞു. അശ്വത് സംവിധാനം ചെയ്യുന്ന ഡ്രാഗനാണ് പ്രദീപ് രംഗനാഥന്റേതായി വരാനിരിക്കുന്ന ചിത്രം. അനുപമ പരമേശ്വരൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സൂപ്പർഹിറ്റ് ചിത്രമായ ലവ് ടുഡേയ്‌ക്ക് ശേഷം പ്രദീപ് അഭിനയിക്കുന്ന ചിത്രമാണ് ഡ്രാഗൺ.
View this post on Instagram